ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് സെക്‌സ് അഡിക്ഷന്‍ ഉണ്ടോയെന്നു എങ്ങനെ കണ്ടെത്തുമെന്ന് പലരും ചോദിക്കാറുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ ഒരാള്‍ക്ക് സെക്‌സ് അഡിക്ഷന്‍ ഉണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ചില സിഗ്‌നലുകള്‍ കിട്ടാന്‍ ഇടയുണ്ട്. വ്യക്തിയുടെ ജീവിത സാഹചര്യങ്ങളുമായി ചേര്‍ത്തു വേണം ഇവ വിലയിരുത്താന്‍.
- കൂടുതല്‍ രഹസ്യ സ്വഭാവം കാണിക്കുക
- മൂകാനായി ഇരിക്കുക
- കുടുംബാംങ്ങളെ എന്തിനു സുഹൃത്തുക്കളെ പോലും ഒഴിവാക്കി ഇരിക്കാനുള്ള പ്രവണത
- ഒറ്റപ്പെടല്‍
- ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറല്‍
- അനാവശ്യ ദേഷ്യം, ഉത്കണ്ഠ, വിഷാദം, ക്ഷീണം
- തനിക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കല്‍
ഓര്‍ക്കുക, ഇത് വെറും ലക്ഷണങ്ങള്‍ മാത്രമാണ്. ഇത്തരം സ്വഭാവവ്യത്യാസങ്ങള്‍ കണ്ടാല്‍ ഉടന്‍ സെക്‌സ് അഡിക്ഷന്‍ ആണെന്ന് കണക്കാക്കരുത്. ഒരു വിദഗ്ദ ഡോക്ടറുടെ സഹായത്തോടെ ഒരു നിഗമനത്തില്‍ എത്തുന്നതാണ് ഉചിതം.
0 Comments