ഡോക്ടര്‍ , വിവാഹം കഴിഞ്ഞിട്ട് വര്‍ഷം രണ്ടു ആകുന്നേ ഉള്ളൂ, കുഞ്ഞിനു ഇപ്പോള്‍ ആറുമാസം ആകുന്നു, പ്രസവിക്കുന്നതിനു മുന്‍പ് ഭാര്യക്ക് ലൈംഗീകമായി നല്ല താല്പര്യം ഉണ്ടായിരുന്നു , എന്നാല്‍ നിലവില്‍ ഒട്ടും താല്പര്യം കാണിക്കുന്നില്ല, എന്തുചെയ്യണം ?
പ്രസവശേഷമുള്ള സ്ത്രീയുടെ ജീവിതം ഉത്തരവാദിത്തം നിറഞ്ഞതാണ്. ശരീരത്തിൽ വരുന്ന ഹോർമോൺ വ്യതിയാനവും നവജാതശിശുവിനെ പരിചരിക്കാനുള്ള തത്രപ്പാടുമെല്ലാം സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറച്ചേക്കാം.
ചില സമയങ്ങളിൽ കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ കാര്യമായി ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും വരാം. ഇതു ചില ഭർത്താക്കന്മാരിൽ ചെറിയ പിണക്കത്തിനും വഴിതെളിക്കാം.കുഞ്ഞു വന്നപ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല.മുലയൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളിൽ മുലപ്പാൽ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്. ഇതെല്ലാം പ്രസവാനന്തരം ലൈംഗിക ജീവിതത്തിൽ കുറച്ചു നാളത്തേക്കു താൽപര്യക്കുറവിനു കാരണമാകാം. എന്നാല്‍ , ഈ താല്പര്യക്കുറവ് ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എങ്കില്‍ അതിനു ചികിത്സ തേടേണ്ട ഒന്നാണ്. പ്രസവാനന്തരം ചിലര്‍ക്ക് ഉണ്ടാകുന്ന വിഷാദം അടക്കമുള്ള കാരണങ്ങള്‍ ഉണ്ടാകാം, അതിനാലാണ് ചികിത്സ തേടണം എന്ന് പറഞ്ഞത്.

0 Comments