മനോരമ ആരോഗ്യത്തില്‍ ഡോക്ടര്‍ കെ പ്രമോദ് എഴുതിയ ലേഖനത്തില്‍ നിന്ന്

ജീവിതശൈലീരോഗങ്ങള്‍ പെരുകുന്നതോടോപ്പം മുപ്പതുകളിലും നാല്പതുകളിലും ഹൃദ്രോഗികള്‍ ആകുന്നവരുടെ എണ്ണവും കൂടുകയാണ്. ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ കഴിഞ്ഞാല്‍ ലൈംഗീകബന്ധം പാടില്ലെന്നാണ് പലരുടെയും ധാരണ, അഥവാ അവര്‍ താല്പര്യം പ്രകടിപ്പിച്ചാലും പങ്കാളി തടയുകയോ ഒഴിഞ്ഞു മാറുകയോചെയ്യും. ഈ പരാതികള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്.

നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത്നിങ്ങളെ ചികിത്സിക്കുന്ന കാര്‍ഡിയോളജിസ്റ്റിനാണ്. ഒരു മടിയും കൂടാതെ കാര്യങ്ങള്‍ തുറന്നുചോദിക്കുക. ഡോക്ടര്‍ ഓക്കേപറഞ്ഞാല്‍ രോഗത്തിന് മുന്‍പുള്ള ലൈംഗീകജീവിതത്തില്‍ ഏറ്റവും ക്ലേശരഹിതമായി തോന്നിയ സംയോഗനിലകള്‍ പരീക്ഷിക്കുക. പുരുഷനാണ്ഹൃദ്രോഗി എങ്കില്‍ സ്ത്രീകള്‍ മുകളില്‍ ഇരുന്നു ബന്ധപ്പെടുന്ന ഫീമെയില്‍സുപ്പീരിയര്‍ പൊസിഷനുകള്‍ ആണ് ഉത്തമം.