മലയാള മനോരമ ആരോഗ്യത്തില്‍ ഡോ.കെ. പ്രമോദു എഴുതിയ ലേഖനത്തിലെ ഭാഗം
അമിതവണ്ണം മൂലം ,ലൈംഗീക ബന്ധം സാധ്യമാകാതെ പോയ ദമ്പതികളുടെ അസംതൃപ്ത ദാമ്പത്യം അവസാനിപ്പിച്ച ഒരു ചികിത്സാ അനുഭവം അമിത വണ്ണമുള്ളവരുടെ ലൈംഗീക ജിവിതത്തിലെ ഒരു ചൂണ്ടുപലകയാകും. ഇരുവരും ഭക്ഷണപ്രിയരാണ്, വ്യായാമം ചെയ്യാന്‍ മടിയുള്ളവരും.
രണ്ടുമൂന്നു ഗൈനക്കോളജിസ്റ്റുകളെ കണ്ടപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നും എക്സര്‍സൈസ് ചെയ്തു തടി കുറയ്ക്കാനും ആയിരുന്നു നിര്‍ദേശിച്ചത്. ഒടുവില്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ ഫാമിലി ഫിസിഷ്യനാണ് എന്‍റെ അടുത്തേക്ക് റഫര്‍ ചെയ്തത്. ലിംഗം ചെറുതായതിനാല്‍ യോനിയില്‍ പ്രവേശിക്കുന്നില്ല എന്ന പരാതിയാണ് ഭര്‍ത്താവിനു മുഖ്യമായും ഉണ്ടായിരുന്നത്. ആന്‍ഡ്രോളജിസ്റ്റ് കണ്ട് കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞതോടെ ആദ്യം ഉദ്ധാരണം നിലനില്‍ക്കാനുള്ള ഒരു മരുന്നുകൊടുത്തുവിട്ടു. എന്നിട്ടും ഫലമൊന്നും കണ്ടില്ല.
അവരുടെ അടുത്ത വിസിറ്റില്‍ വിശദമായി സംസാരിക്കുമ്പോള്‍ ആണ് ഒരാശയം തോന്നിയത്. അവരെ അഡ്മിറ്റ് ചെയ്തു. ഭര്‍ത്താവിന്‍റെ തൂക്കം 139 കിലോയും ഭാര്യയുടെ തൂക്കം 128 കിലോയുമാണ് ;ലൈംഗീക ബന്ധം നടക്കാത്തതിന് വേറെ കാരണം ഒന്നും വേണ്ടല്ലോ. സാധാരണ പൊസിഷനുകളില്‍ അവര്‍ക്ക് ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് വാക്കുകളില്‍ നിന്നും വായിച്ചെടുത്തതോടെ മുറിയിലെ രീതികള്‍ മാറ്റാന്‍ സ്റ്റാഫിന് നിര്‍ദേശം നല്‍കി. ഭാരം കേറിയാലും മറിയാത്ത ബലമുള്ള സാമാന്യം വിസ്തൃതിയുള്ള ഒരു മേശ മുറിയില്‍ ഇട്ടുകൊടുത്തു. മിഷനറി പൊസിഷനില്‍ തന്നെ മേശയുടെ ഒരു അരികിലേക്ക് നീങ്ങിക്കിടക്കാന്‍ ഭാര്യക്കും മേശയോട് ചേര്‍ന്നു തറയില്‍ നിന്നുകൊണ്ട് ബന്ധപ്പെടാന്‍ ഭര്‍ത്താവിനും നിര്‍ദേശം നല്‍കി. അത് പെട്ടന്നുവിജയം കണ്ടു.
രണ്ടു ദിവസം കൂടി താമസിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ശേഷമാണു അവര്‍ മടങ്ങിയത്. പോകാന്‍ നേരത്ത് പകുതി കാര്യമായും പകുതി കളിയായും ഭര്‍ത്താവ് എന്നോട് ചോദിച്ചു- ” ഈ മേശ ഞങ്ങള്‍ക്ക് തരുമോ ഡോക്ടര്‍ ” ? ഭാര്യക്കും ഭര്‍ത്താവിനും അമിതവണ്ണമുണ്ടെങ്കില്‍ അനായാസം പരീക്ഷിക്കാവുന്ന ഒരു പൊസിഷനാണ് മേല്‍ പറഞ്ഞത്. ഇരുവരുടെയും ശാരീരികാകൃതിക്കനുസരിച്ച് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം.

0 Comments