മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ച ഡോ.കെ പ്രമോദുവിന്‍റെ ലേഖനത്തില്‍ നിന്ന്
ഡാര്‍വിന്‍റെ വിവാഹം കഴിഞ്ഞിട്ട് മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വന്ധ്യതാചികിത്സ തുടങ്ങുന്നതായി വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ഇരുവരുടെയും അമ്മമാരോടൊപ്പം ഉത്തരകേരളത്തിലെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട ഗൈനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് എന്‍റെ അടുത്തേക്ക് വിടുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോഴും അമ്മമാര്‍ക്ക് സംശയം മാറുന്നുണ്ടായിരുന്നില്ല. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം ? അമ്മമ്മാരെ കാര്യം പറഞ്ഞു മനസിലാക്കിയ ശേഷം ചികിത്സ തുടങ്ങി. നാലാം വട്ടം കാണുമ്പോഴേക്കും അവരുടെ അസംതൃപ്ത ദാമ്പത്യം അവസാനിച്ചിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ ? മെത്തയില്‍ കിടക്കുന്ന പോലെ സില്‍വിയുടെ മുകളില്‍ കമിഴ്ന്നു കിടന്നു ലിംഗം അടിവയറ്റിലും യോനീ മുഖത്തും ഉരയ്ക്കുന്നതല്ലാതെ ശരിയായ യോനീ പ്രവേശം സാധ്യമാക്കുന്ന മറ്റൊന്നും ചെയ്യാനുള്ള അറിവ് അവര്‍ക്ക് ഇല്ലായിരുന്നു. സെക്ഷ്വല്‍ പൊസിഷന്‍ ശരിയായതാണ് അവരുടെ ലൈംഗീക ജീവിതത്തെ മാറ്റിമറിച്ചത്.
രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംഭോഗ നിലകള്‍ അഥവാ സെക്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പടെ എണ്‍പത്തിലധികം സംയോഗമുറകളാണ് ഭാരതീയ ലൈംഗീകശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ് .
സ്ത്രീ-പുരുഷ ലൈംഗീക ബന്ധത്തിന്‍റെ അടിത്തറ തന്നെ പ്രത്യുല്‍പ്പാദനത്തിനുവേണ്ടിയും അല്ലാതെയുമുള്ള ലിംഗ യോനീ പ്രവേശമാണ്. പരിണാമത്തിലൂടെ വികാസം പ്രാപിച്ച ജീവിവംശത്തിന്‍റെ നിലനില്‍പ്പുതന്നെ ഈ ബന്ധങ്ങളിലൂടെയാണല്ലോ.
ഇതില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ പേരുകള്‍ യാഥാര്‍ത്ഥ്യം അല്ല

0 Comments