മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്

രതിജിവിതത്തില്‍ പലവിധ പൊസിഷനുകള്‍ ഉണ്ടെങ്കിലും അവനവന്‍റെ ശാരീരികാവസ്ഥക്ക് ഏറ്റവും യോജിച്ചതും ഇരുവര്‍ക്കും അനായാസം ഏര്‍പ്പെടാന്‍ കഴിയുന്നതും ആനന്ദലഹരി ലഭിക്കുന്നതുമായ സംഭോഗനിലകളാണ് ഉത്തമം. മറ്റുള്ളവ പുതുമയ്ക്ക് വേണ്ടി പരീക്ഷിക്കാം എന്നുമാത്രം. 

മിഷനറി പൊസിഷനില്‍ തന്നെ പുരുഷന്‍റെ ഭാരം കാല്‍മുട്ടുകളിലും കൈമുട്ടുകളിലും സ്ത്രീയുടെ ശരീരത്തിന്‍റെ പലഭാഗങ്ങളിലുമായി തുല്യമായി താങ്ങിക്കൊണ്ടു ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആനന്ദകരവും അതേസമയം ആയാസരഹിതവും ആയിരിക്കും.സ്ത്രീയോ പുരുഷനോ മുകളിലായി ഈ പൊസിഷന്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. മുന്‍പോട്ടു വളഞ്ഞുകിടക്കുന്ന സ്ത്രീയുടെ പുറകുവശത്ത്‌ പുരുഷന്‍ ചേര്‍ന്നുകിടന്ന് ബന്ധപ്പെടുന്ന സ്പൂണ്‍ പൊസിഷനും ആയാസം കൂടാതെ പ്രാവര്‍ത്തീകമാക്കാന്‍ കഴിയും. ദമ്പതികളുടെ ശാരീരികാവസ്ഥയും ആരോഗ്യവുമനുസരിച്ച് സ്ത്രീ മുകളില്‍ ഇരുന്നു ബന്ധപ്പെടുന്ന വുമണ്‍ ഓണ്‍ ടോപ്‌ , കസേരയില്‍ ഇരുന്നു ബന്ധപ്പെടുന്ന ചെയര്‍ പൊസിഷന്‍, സ്ത്രീയെ കട്ടിലിന്‍റെ സൈഡിലോ മേശപ്പുറത്തോ കിടത്തിയശേഷം പുരുഷന്‍ തറയില്‍ ചവിട്ടിനിന്നു ബന്ധപ്പെടുന്ന രീതി എന്നിവയൊക്കെ പരീക്ഷിച്ചുനോക്കാവുന്നതാണ്.