പുരുഷൻമാരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസിൽ . ഇത് പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. സിരകൾക്ക് പ്രവർത്തനത്തകരാറുകൾ ഉണ്ടായി അശുദ്ധരക്തം വൃഷണത്തിലെ സിരകളിൽത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. അശുദ്ധരക്തം കെട്ടിക്കിടക്കുന്നതിനാൽ വൃഷണങ്ങളുടെ താപനില കൂടുകയും ബീജാണുക്കളുടെ ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്യും. 

വൃഷണങ്ങൾക്കുണ്ടാകുന്ന വേദനയാണ് ആദ്യലക്ഷണം. വേദന ആരംഭിക്കുന്നതിനു മുൻപുതന്നെ വെരിക്കോസിൽ ബീജഗുണത്തെ ബാധിച്ചു തുടങ്ങും.  ചിലരിൽ ധമനികൾ വീർത്തു പിണഞ്ഞുകിടക്കുന്ന അവസ്ഥയിലായിരിക്കും. ഈ അവസ്ഥയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യങ്ങളിൽ അത് ഉടൻതന്നെ ചെയ്യാൻ ശ്രദ്ധിക്കുക. താമസിക്കുന്തോറും വൃഷണങ്ങൾക്കു കേടു സംഭവിച്ച് ബീജോൽപ്പാദനം പൂർണമായി നിന്നു പോകാനുള്ള സാധ്യതയുണ്ട്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)