നാലര വര്‍ഷമായി ഞങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇത് വരെ ആയിട്ടും ലൈംഗീക ബന്ധം നടന്നിരുന്നില്ല. ഈ കാര്യം മാതാപിതാക്കളോടോ ബന്ധുക്കളോടോ പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല . മാനസികമായി വളരെ സമ്മര്‍ദ്ദത്തിലായിരുന്നു. ചെയ്യുന്ന ജോലികളില്‍ ശ്രദ്ധ ഊന്നാന്‍ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല.
ഇനി ഇതു നടക്കുമോ എന്നായിരുന്നു ചിന്ത മുഴുവന്‍. മാര്യേജ് കഴിഞ്ഞ ശേഷം ലൈംഗീക ബന്ധത്തിനു ശ്രമിക്കുമ്പോഴൊക്കെ ഭയവും ടെന്‍ഷനും വരും. പല പല രോഗങ്ങള്‍ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വീടിനു തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോള്‍ അവര്‍ ഫിംഗര്‍ കൊണ്ട് ടെസ്റ്റ് ചെയ്തു പ്രോബ്ലം ഒന്നും ഇല്ല എന്ന് പറഞ്ഞു. ഇതുകൂടാതെ അവര്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തി. ഭര്‍ത്താവ് എന്നെ ഉപേക്ഷിക്കും , ഒരു ഭര്‍ത്താവിനും വെയിറ്റ് ചെയ്യാന്‍ താല്പര്യം ഇല്ല എന്നും എത്രയും വേഗം മാറാന്‍ നോക്കിക്കോളൂ എന്നും പറഞ്ഞു. അതോടുകൂടി ഡോക്ടറെ കാണാന്‍ പോലും ഭയമായി എനിക്ക്.
മുഴുവന്‍ വട്ടായ ഒരു അവസ്ഥ. എന്‍റെ ബിരുദാനന്തര ബിരുദ പഠനം നടക്കുന്ന സമയം ആയിരുന്നു അത്. ഇതിനിടയില്‍ എന്‍റെ ഒരു സുഹൃത്തായ ചേച്ചി , കൊച്ചിയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറായ അവര്‍ എനിക്ക് ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടിനെ കുറിച്ചു പറഞ്ഞു തന്നു. ഞങ്ങള്‍ ഡോക്ടറെ കണ്ടു. ഡോക്ടര്‍ കുറച്ചു ടെസ്റ്റുകള്‍ പറഞ്ഞു. ഞങ്ങള്‍ അതു ചെയ്തില്ല. മാതാപിതാക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ വലിയ താല്പര്യം കാണിച്ചില്ല. ചികിത്സയുടെ ചിലവ് , പഠനം മുടങ്ങുന്ന കാര്യം എല്ലാം ഉള്ളില്‍ കിടന്നതുകൊണ്ടു പിന്നെ തുടര്ചെന്യ്തിനുള്ല്ലള ചികിത്സ ചെയ്തില്ല . എല്ലാവരും ഗൈനക്കോളജിസ്റ്റിനെ കാണാനായിരുന്നു അപ്പോഴും പറഞ്ഞിരുന്നത്.
പക്ഷേ പ്രമോദ് ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹത്തിന് എന്‍റെ പ്രോബ്ലം പരിഹരിക്കാന്‍ സാധിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷേ തിരിച്ചുവരാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നെയും നാളുകള്‍ കഴിഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. ആദ്യ തവണ അവര്‍ എന്നോട് ഒറ്റക്ക് കുറെ സംസാരിച്ചു. പക്ഷേ വീട്ടില്‍ എത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഒരു വര്ഷം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും ആ ഡോക്ടറെ തന്നെ കണ്ടു. അവര്‍ കുറച്ചു മരുന്നുകള്‍ ഒക്കെ തന്നു. അതൊന്നും വര്‍ക്ക് ആയില്ല. എനിക്ക് എല്ലാം കൂടി തലക്കു വയ്യാത്തപോലെ ഒക്കെ ആയി തുടങ്ങി. ഇനി ഇതില്‍ നിന്നും എനിക്ക് രക്ഷപെടാന്‍ കഴിയില്ല എന്ന് ചിന്തിച്ചു ചിന്തിച്ചു വല്ലാത്ത ഒരു അവസ്ഥ.
വീട്ടിലുള്ളവരുടേയും ബന്ധുക്കളുടേയും എല്ലാവരുടെയും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. എന്‍ജോയ് ചെയ്യാന്‍ കുഞ്ഞു വേണ്ട എന്ന് വെക്കുന്നതാണോ, കുഞ്ഞിനെ നോക്കാന്‍ കഴിയില്ലാത്തതു കൊണ്ടാണോ എന്ന് വേണ്ട ഇനി കേള്‍ക്കാന്‍ ഒന്നും ഇല്ല ബാക്കി. ഞങള്‍ പരസ്പരം ഒന്നിച്ചു ജീവിക്കുന്നത് വരെ ഇതിനെ കുറിച്ച് അറിയുന്നവര്‍ക്ക് അദ്ഭുതമായിരുന്നു. ഞങ്ങള്ക് ഒന്നിലും ഒരു രീതിയിലും സമാധാനം കിട്ടാത്ത അവസ്ഥയായി . ഒരു ഗൈനക്കോളജിസ്റ്റി നു എന്‍റെ പ്രോബ്ലം മാറ്റാന്‍ പറ്റില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമയത്തു എന്‍റെ ഒരാളുടെ നിര്‍ബന്ധം കൊണ്ട് മാത്രം വീണ്ടും ഡോ.പ്രമോദിനെ കാണാന്‍ ഞങ്ങള്‍ എത്തി. ഡോക്ടര്‍ പറഞ്ഞതുപ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തി. എനിക്ക് ഒരു സര്ജറിയും നടത്തി.
അതിനുശേഷം 11 ദിവസം ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ആശുപത്രിയില്‍ താമസിച്ചു. ഡോക്ടറും സിമി സിസ്റ്ററും പറഞ്ഞു തന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്തു. പതുക്കെ പതുക്കെ റിസള്‍ട്ട് വന്നു തുടങ്ങി. ഞങ്ങള്ക് തന്നെ അത്ഭുതമായി അത് . ഒന്നര ആഴചയ്ക്കു ശേഷം ഞങ്ങള്‍ ആദ്യമായി ഡോ പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച് ലൈംഗീക ബന്ധം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഒരിക്കലും ഇനി നടക്കില്ല എന്ന് വിചാരിച്ച ഒരു കാര്യം ഞങ്ങള്‍ക്ക് സാധിച്ചല്ലോ എന്ന് ഓര്‍ത്തു കരഞ്ഞു പോയി. സന്തോഷം കൊണ്ട്.
ഞങ്ങളെ ഇതിനുവേണ്ടി സഹായിച്ചത് പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടിലെ അന്തരീക്ഷം ആയിരുന്നു. ഒരു ടെന്‍ഷനും തരാതെയുള്ള അന്തരീക്ഷവും , ബാക്കി സ്റ്റാഫുകളും ഒക്കെ . വീട്ടില്‍ നിന്ന ഫീല്‍ ആയിരുന്നു ആ 11 ദിവസവും. വീട്ടിലെ ഒരന്തരീക്ഷം ഉള്ളതായിരുന്നു റൂമും ബെഡ്ഷീറ്റും പോലും . വളരെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഇവിടെ നിന്നും പോവുന്നത്. ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ഈ ഹോസ്പിറ്റലിന്‍റെ സേവനം ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടര്‍ക്കും സിമി സിസ്റ്ററിനും ബാക്കി എല്ലാ സ്റ്റാഫുകള്‍ക്കും നന്മകള്‍ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
പാര്‍വതി വരുണ്‍. ( രോഗിയുടെ പേര് സാങ്കല്‍പ്പീകം. സംഭവങ്ങള്‍ യാഥാര്‍ത്ഥ്യവും )




0 Comments