മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരെക്കുരിച്ച് നേരത്തെ പറഞ്ഞിരുന്നു. സാധാരണ ഗതിയിലായി പ്രായമായവരിലാണ് ഇത്തരത്തില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങാനുള്ള ഹെസിസ്റ്റന്‍സി കാണുന്നത്. പ്രോസ്റ്റെറ്റ് രോഗങ്ങളുടെ തുടക്കമാണ് ഈ ലക്ഷണം എന്ന് കാണാം. 

മൂത്രമൊഴിക്കാന്‍ തുടങ്ങാന്‍ താമസം കാണില്ല, എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന അളവില്‍ മൂത്രം പോകാതെ നേര്‍ത്ത്, ശക്തിയില്ലാതെ പോകുന്നവരും ഉണ്ട്. വല്ലാതെ സ്ട്രെയിന്‍ ചെയ്ത ശേഷം നന്നായി മുക്കിയാല്‍ മാത്രം മൂത്രം പോകുന്നവരും ഉണ്ട്. മുക്കല്‍ നിര്‍ത്തിയാല്‍ മൂത്രത്തിന്‍റെ ശക്തി കുറയുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ യൂറിത്രല്‍ സ്ട്രിച്ചര്‍ എന്നാണു പറയുന്നത്. വയര്‍ വേദന, മൂത്രത്തില്‍ രക്താംശം, ശുക്ലത്തില്‍ രക്താംശം, ലിംഗത്തില്‍ പുകച്ചില്‍ ഇവയും ലക്ഷണങ്ങള്‍ ആണ്.

ചുരുക്കം ചിലരില്‍ മാത്രം ന്യൂറോജനിക് ബ്ലാഡറിന് മൂത്രം ഫോഴ്സ് ചെയ്തു വിടാനുള്ള ശേഷി ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ ഞരമ്പുകളുടെ ബലക്കുറവ് ഉള്ളവരും ഉണ്ട്. ഈ ലക്ഷണം കണ്ടാല്‍ എത്രയും വേഗം ഒരു യൂറോളജി വിദഗ്ദനെ കണ്ട് ടെസ്റ്റുകള്‍ നടത്തി കാരണം കണ്ടെത്തുക.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )