സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ. ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന് ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്. പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്. ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തില്‍ എത്താന്‍ കാരണമാകുന്നു. ഇത് സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
പൊതുവേ പറഞ്ഞാല്‍ മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്ഫെക്ഷന് എന്ന് പറയുന്നത്. എന്നാല്‍ കിഡ്നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള്‍ ഏറിയും മാറിയുമിരിക്കും.
മൂത്രത്തിന്റെ ഉടമസ്ഥയുടെ കൈയിലിരിപ്പാണ് പൊതുവേ മൂത്രത്തില്‍ അണുബാധയും തുടര്‍പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് മൂത്രനാളത്തിന്റെ നീളം അല്പം കുറവാണ്. കൂടാതെ, മൂത്രനാളത്തിന്റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും ഉള്ളതും ഈ ഭാഗത്തെ അണുക്കളുടെ വിളനിലമാക്കുന്നു. സ്ത്രീശരീരത്തില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഒരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന മൂത്രനാളത്തിലേക്ക് അണുക്കള്‍ കടന്നു കയറുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.
1. യഥാസമയം
മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത് അണുക്കള്‍
വളരാനുള്ള സാഹചര്യം ഒരുക്കുന്നു
2. ലൈംഗികബന്ധ
സമയത്തുള്ള വൃത്തിഹീനത
3. മലവിസര്‍ജനത്തിനു
ശേഷം പിന്നില്‍ നിന്ന് മുന്‍പിലേക്ക് വൃത്തിയാക്കുന്നത്
4. ഗര്‍ഭാവസ്ഥ
5. പ്രമേഹം
6. ആര്‍ത്തവവിരാമത്തിനു
ശേഷം ശരീരത്തില്‍ ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ അഭാവം
7. മൂത്രാശയത്തിലോ
കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ (കല്ല്, മറ്റു വളര്‍ച്ചകള്‍, മൂത്രനാളത്തിന്റെ വ്യാസം കുറയുന്ന അവസ്ഥകള്‍)
8. ഏതെങ്കിലും രോഗം
കാരണമോ മൂത്രമൊഴിക്കുന്നതിലെ അപാകതകള്‍ കാരണമോ കത്തീറ്റര്‍ ഇടേണ്ടി വരുമ്പോള്‍
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)
0 Comments