മഞ്ഞു മൂടുന്ന ഡിസംബറിലെ ഒരു ദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. ഏറെ പ്രതീക്ഷകളോടെ , മനസ്സില്‍ വലിയ ആനന്ദത്തോടെയാണ് ഞാന്‍ ആ ദിവസം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവിനോട് അനല്‍പ്പമായ സ്നേഹം തോന്നിത്തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് ലൈംഗീക ബന്ധത്തിന് ശ്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടായിരുന്നുമില്ല.

എന്നാല്‍, ലൈംഗീക ബന്ധത്തിനുള്ള ശ്രമത്തില്‍ ഞങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വന്നു, രതി പൂര്‍വ ലീലകള്‍ ആസ്വദിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്, എന്നാല്‍ യോനീപ്രവേശത്തിന് ശ്രമിക്കുമ്പോള്‍ ആകെ കുഴഞ്ഞു മറിയും. ഞാന്‍ ഭര്‍ത്താവിനെ തള്ളിനീക്കും. അദ്ദേഹം വീണ്ടും ശ്രമിക്കും. ഉറക്കെ ഒച്ച വെച്ചുകൊണ്ട് ഞാന്‍ വീണ്ടും തള്ളിമാറ്റും. അതൊരു തുടര്‍ പ്രക്രിയ ആയതോടെ ഞങ്ങള്‍ തമ്മില്‍ കലഹം ആരംഭിച്ചു.

ഇക്കാര്യം വീട്ടുകാരോട് ഞാന്‍ തുറന്നുപറഞ്ഞു. അവര്‍ എന്നെ ഒരു ഗൈനക്കോളജി വിദഗ്ദയുടെ അടുത്തുകൊണ്ടുപോയി. എന്നാല്‍ യോനീ പരിശോധന നടത്താന്‍ പോലും ഞാന്‍ സമ്മതിച്ചില്ല. വീണ്ടും ഒരു ഡോക്ടര്‍, ഇതേ അനുഭവം. വിരല്‍ കടത്തി പരിശോധിക്കാന്‍ ഒരുങ്ങിയ ഡോക്ടറെ വരെ ഞാന്‍ തള്ളിനീക്കി. അവസാന ശ്രമം എന്നാ നിലയില്‍ ഭര്‍ത്താവിന്‍റെ വീടിനു അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. വജൈനല്‍ പരിശോധന ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഒടുവില്‍ ആ ഡോക്ടറാണ് ഡോ.പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂറ്റിന്റെ കാര്യം പറഞ്ഞത്.

ഇവിടെ എത്തി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. മൂന്നു ആഴ്ച നീളുന്ന ഒരു ചികിത്സാ പദ്ധതിയാണ് ഡോക്ടര്‍ എനിക്ക് നിര്‍ദേശിച്ചത്. അഞ്ചു മാസം കഴിഞ്ഞാണ് ഞങ്ങള്‍ ആ ചികിത്സക്ക് വേണ്ടി അഡ്മിറ്റ്‌ ആയത്.ആദ്യ ദിനത്തില്‍ ഞാന്‍ ആശങ്കാകുല ആയിരുന്നു. ഞാന്‍ മൂലമാണല്ലോ ഇതെല്ലാം എന്ന തോന്നല്‍ എന്നില്‍ നേരിയ തോതില്‍ ഡിപ്രഷനും ഉണ്ടാക്കി തുടങ്ങിയിരുന്നു. എന്‍റെ ഭയം മാറ്റുന്നതിനായി തികച്ചും ശാസ്ത്രീയമായ ഒരു സമീപനം ഡോക്ടര്‍ പ്രയോഗിച്ചു തുടങ്ങിയതോടെ പതുക്കെ എല്ലാം നോര്‍മലായി .

എനിക്ക് ലൈംഗീക ബന്ധത്തിനുള്ള ധൈര്യം വന്നു. യോനീ പ്രവേശം നടത്താന്‍ ഒരുങ്ങുമ്പോള്‍ ഉള്ള എന്‍റെ ഭയം പൂര്‍ണമായും വിട്ടു പോയി. ഞങ്ങള്‍ക്കിടയില്‍ സന്തോഷകരമായ ഒരു ലൈംഗീക ബന്ധം സാധ്യമായി. ഡോക്ടര്‍ പ്രമോദും ഇവിടത്തെ സ്റ്റാഫുകളും അക്കാര്യത്തില്‍ നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല.എല്ലാവര്‍ക്കും നന്ദി പറയുന്നു.

പി അഞ്ജന ( പേര് സാങ്കല്‍പ്പീകം, റിവ്യൂ യാഥാര്‍ത്ഥ്യം)