വേരീക്കോസീൽ കറക്ട് ചെയ്യുവാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം ഓപ്പറേഷനാണ്. ഇതിന് പൊതുവേ വേരീക്കോസീലക്ടമി എന്ന് പറയുന്നു. സാധാരണയായി മൂന്നു രീതികളാണ് വേരീക്കോസീൽ കറക്ഷനുവേണ്ടി സ്വീകരിക്കാറുള്ളത്.

ഇവയിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ച് കാണുന്ന ശസ്ത്രക്രിയാ രീതി ലാപ്പറോസ്‌കോപ്പിക് അഥവ താക്കോൽദ്വാര ശസ്ത്രക്രിയയാണ്. വളരെ വേഗത്തിൽ ലാപ്പറോസ്‌കോപ്പിക് സർജറി കഴിയുകയും രോഗിക്ക് അന്നുതന്നെയോ അടുത്ത ദിവസമോ ആശുപത്രി വിട്ടുപോകുവാനും കഴിയും. ചിലവും താരതമ്യേന കുറവാണ്. ഇവയാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ. എന്നാൽ ഓപ്പറേഷനു ശേഷം വേരീക്കോസീൽ വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യത ഏറ്റവും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയക്കാണ്. ഒപ്പം ബീജവാഹിനിക്കുഴലിനും വൃഷണത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്ത ധമനിക്കും കേട് സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഓപ്പറേഷന് ശേഷം ചിലരുടെ വൃഷണ സഞ്ചിക്കുള്ളിൽ വെള്ളം കെട്ടിനിന്ന് അത് വീർത്തും വരുന്നതായും(ഹൈഡ്രോസീൽ) കാണപ്പെടാറുണ്ട്. ടി.വി. ലൈഗേഷൻ എന്ന സമ്പ്രദായമാണ് വേരീക്കോസീൽ കറക്ഷന് ഉപയോഗിക്കുന്ന ഒരു പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു മാർഗം. ഇതിലും വേരീക്കോസീൽ തിരിച്ചുവരാറുള്ള സാധ്യത കൂടുതലാണ്.

ഇതിൽ ഏറ്റവും മികച്ചതും തിരിച്ചുവരവിന് സാധ്യത കുറവുള്ളതുമായ  മാർഗം മൈക്രോസ്കോപിക് വെരിക്കോസീലക്ടമി ആണ്. നിലവിൽ വൈദ്യശാസ്ത്രത്തിൽ ഉള്ള ഏറ്റവും മികച്ച മാർഗമാണിത്.  ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ഉയർന്ന ശക്തിയുള്ള മൈക്രോസ്കോപ്പ് ഉപയോഗിച്ച് രോഗം ബാധിച്ച സിരകളെ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുന്നു.  ഇത് ശരിയായ രക്തയോട്ടം പുനഃസ്ഥാപിക്കാനും ബീജത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെരിക്കോസീലുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർക്ക് മൈക്രോസർജിക്കൽ വെരിക്കോസെലെക്ടമി ശുപാർശ ചെയ്യാറുണ്ട്, പ്രത്യേകിച്ചും ഇത് പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയോ അല്ലെങ്കിൽ കാര്യമായ അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്താൽ.