ധാരാളം വെള്ളം കുടിച്ചിട്ടും യൂറിനറി ഇൻഫെക്ഷൻ തുടരുന്നുവെങ്കിൽ എത്രത്തോളം വെള്ളം കുടിക്കുന്നു എന്ന് നോക്കണം , എത്ര കുടിക്കുന്നു എന്നതുപോലെ എത്ര അളവിൽ മൂത്രം പോകുന്നു എന്നതും നോക്കണം. അത് കൃത്യമായി വിലയിരുത്താൻ ഒരു മൂന്നു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അളവും പോകുന്ന മൂത്രത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്തി വെക്കാൻ പറയുന്ന പതിവുണ്ട്. ചിലപ്പോൾ ശരീര ഭാരത്തിനു അനുസൃതമായുള്ള വെള്ളം കുടിക്കുന്നുണ്ടാകില്ല . ചിലരിൽ വിയർപ്പിന്റെ അളവ് കൂടുതൽ ആയതിനാൽ ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടമാകാൻ ഇടയുണ്ട് . മൂത്രം കെട്ടിക്കിടക്കുന്ന കണ്ടീഷൻ ആണോ കിഡ്നി ഫെയിലിയർ ആണോ എന്നതൊക്കെ നോക്കണം. വെള്ളം കുടിച്ചാലും മൂത്രം പോകാത്തതും അടിവയർ വേദനയും തുടർന്നാൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്.
ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം പോകുന്നില്ല, കാരണം ?

0 Comments