നല്ല ആരോഗ്യവും മനോനിലയും ഉള്ള ഒരാളെയാണ് മെച്ചപ്പെട്ട ലൈംഗീകാരോഗ്യം ഉള്ള ഒരാളായി കാണാനാകുക. അത് രോഗമില്ലായ്മ മാത്രമല്ല. തന്‍റെ ലൈംഗീക പ്രവൃര്‍ത്തിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ അത് വ്യക്തികളെ നിര്‍ബന്ധിതരാക്കുന്നു.
തന്‍റെ പങ്കാളിയെ ചുംബിക്കുമ്പോള്‍ അത് അവരുടെ അനുവാദത്തോടെ ആകാനും ആ പ്രവൃത്തി കൊണ്ട് പങ്കാളിയുടെ മനസിനു ഒരു ചെറിയ ഉലച്ചില്‍ പോലും ഇല്ലാതെ നോക്കാനും പാകത്തില്‍ കനത്ത ഉത്തരവാദിത്വം ആണ് മെച്ചപ്പെട്ട ലൈംഗീകാരോഗ്യം ഉള്ള ഒരു വ്യക്തിക്ക് ഉണ്ടാകേണ്ടത്.തന്‍റെ ശരീരം തന്റേതു മാത്രമാണെന്നും അത് മറ്റൊരാള്‍ക്ക് കടന്നു കയറാനുള്ളതല്ലെന്നും ശൈശവ കാലം മുതല്‍ ഒരു വ്യക്തി മനസിലാക്കിയാല്‍ അയാള്‍ മെച്ചപ്പെട്ട ലൈംഗീകാരോഗ്യത്തോടെ പൊതുസമൂഹത്തില്‍ ഇടപെടാനുള്ള പാകപ്പെടലേക്ക് വളര്‍ന്നു തുടങ്ങുന്നു എന്നുകാണാം.
പങ്കാളികള്‍ക്ക് ഇടയിലുള്ള ലൈംഗീക അസംതൃപ്തിയും ചില മുന്‍കാല അനുഭവങ്ങള്‍ മനസിലുണ്ടാക്കിയ വൃണങ്ങളും എല്ലാം മാനസീകമായ അകല്‍ച്ചയിലേക്ക് നയിക്കുന്നത് ആരും മനസിലാക്കുന്നതുപോലുമില്ല. വിവാഹ മോചനത്തിന്റെ ഒരു കാരണമായി ഗണിക്കാന്‍ പോലും ഇത്തരം കാരണങ്ങള്‍ ഗണിക്കാന്‍ നമ്മളില്‍ പലരും തയാറാകാറില്ല.ലൈംഗീകാരോഗ്യത്തെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണ് എന്നത് വരച്ചിടാന്‍ മാത്രമാണ് വിവാഹമോചനം എന്ന സാമൂഹ്യദുരവസ്ഥയെ ഉദാഹരിച്ചത് .

0 Comments