ഒരു ചെടിയുടെ തണ്ട് വാടിത്തുടങ്ങിയാൽ അതിന്റെ നാശം അടുത്തു എന്നാണ് അർഥം..കൃത്രിമ മാർഗങ്ങളിലൂടെ ആ തണ്ടിന് പുതുജീവൻ നൽകാൻ ആയാലോ ? അതില്പരം സന്തോഷം വേറെയുണ്ടോ ? ഉദ്ധാരണശേഷി നഷ്ടമായ ഒരു ലിംഗത്തിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിക്കുന്നത് വാടിയ തണ്ടിന് പുതുജീവൻ നൽകുന്ന പോലെയാണ്…

ലിംഗോദ്ധാരണം വീണ്ടെടുക്കാനുള്ള ഓപ്പറേഷൻ (Penile Prosthesis Implant Operation / Surgery)

മരുന്നുകൾകൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷൻ നിർദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാൻവേണ്ടി ദണ്ഡുകൾപോലെയുള്ള വസ്തുക്കൾ (ജൃീേെവലശെ)െ ലിംഗത്തിനുള്ളിലെ കോർപ്പസ് ക്യാവർണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷൻ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. പിന്നീട് ഉള്ളിൽ ഈ ദണ്ഡുകൾ ഇരിക്കുന്നതിനാൽ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോൾ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാൻ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകർഷണീയത. മാത്രമല്ല ശുക്ല വിസർജനം നടന്ന ശേഷം ലിംഗം ചുരുങ്ങിപ്പോകാതെ ഉദ്ധാരണാവസ്ഥയിൽ തുടരുന്നതുകൊണ്ട് വീണ്ടും എത്ര സമയം വേണമെങ്കിലും ബന്ധം തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുകയും ചെയ്യും. പലതരത്തിലുള്ള പ്രോസ്തസിസ് മെറ്റീരിയലുകളും ലഭ്യമാണ്.

ഇംപ്ലാന്റുകൾ പലവിധം (Types of Penile Prosthesis Implants)

പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്റുകൾ ലഭ്യമാണ്. ഇവയിൽ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്‌പോലെയും എന്നാൽ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്റുകൾ ലിംഗത്തിനുള്ളിൽ ഫിക്‌സ് ചെയ്ത്‌വെക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയർത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും.