മരുന്നുകള്‍കൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാന്‍വേണ്ടി ദണ്ഡുകള്‍പോലെയുള്ള വസ്തുക്കള്‍ (Prosthesis) ലിംഗത്തിനുള്ളിലെ കോര്‍പ്പസ് ക്യാവര്‍ണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷന്‍ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. 
ലിംഗത്തിനുള്ളിൽ  ഈ ദണ്ഡുകള്‍ ഇരിക്കുന്നതിനാല്‍ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. മാത്രമല്ല ശുക്ല വിസര്‍ജനം നടന്ന ശേഷം ലിംഗം ചുരുങ്ങിപ്പോകാതെ ഉദ്ധാരണാവസ്ഥയില്‍ തുടരുന്നതുകൊണ്ട് വീണ്ടും എത്ര സമയം വേണമെങ്കിലും ബന്ധം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കുകയും ചെയ്യും. പലതരത്തിലുള്ള പ്രോസ്തസിസ് മെറ്റീരിയലുകളും ലഭ്യമാണ്.

ഇംപ്ലാന്‍റുകള്‍ പലവിധം

പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്‍റുകള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്പോലെയും എന്നാല്‍ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്‍റുകള്‍ ലിംഗത്തിനുള്ളില്‍ ഫിക്സ് ചെയ്ത്ടുക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയര്‍ത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും.