ചോദ്യം : മൂത്രമൊഴിക്കുമ്പോള്‍ മുറിഞ്ഞുമുറിഞ്ഞു പോകുകയാണ് . എന്തായിരിക്കും കാരണം ? രജീഷ് – കൊടുങ്ങല്ലൂര്‍

ഉത്തരം : താങ്കളുടെ പ്രായം എത്ര എന്നറിഞ്ഞാലേ ഇക്കാര്യത്തില്‍ കൃത്യമായ ഒരു നിഗമനം സാധ്യമാകൂ. മൂത്രാശയ കല്ല്‌ മൂര്ശ്ചിച്ചു മൂത്രനാളം അടഞ്ഞു പോയാല്‍ ഇങ്ങനെ സംഭവിക്കാം. ഇനി മധ്യവയസില്‍ എത്തിയ ആളാണെങ്കില്‍ പ്രോസ്റ്റെറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇങ്ങനെ വരാം.

ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച് ) എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അര്‍ബുദകാരിയല്ലാത്ത ഒരു വളര്‍ച്ചയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരുകയും, അത് മൂത്രനാളിയെ ഞെരുക്കുകയോ ഭാഗീകമായി തടസ്സപ്പെടുത്തുകയോ ചെയ്തേക്കാം. ഇതു മൂത്രമൊഴിക്കുമ്പോള്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ട്‌ ഉണ്ടാകാന്‍ ഇടയാകുന്നു.ബിപിഎച്ചുമായി ബന്ധപ്പെട്ട മൂത്ര രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഇതു മൂത്രത്തിന്‍റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തകയും, അസ്വാസ്ഥ്യകരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു.   മൂത്രത്തിന്‍റെ നേര്‍ത്ത അല്ലെങ്കില്‍ മുറിഞ്ഞു മുറിഞ്ഞുള്ള പ്രവാഹം അടക്കമുള്ള ലക്ഷണങ്ങള്‍ അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പ്രോസ്റ്റേറ്റ് പ്രശ്നമാണോ കല്ല്‌ മൂലമുള്ള പ്രശ്നങ്ങള്‍ ആണോ എന്ന് പരിശോധിച്ച് നിര്‍ണയിക്കുക എന്നതാണ് പ്രധാനം.