മൂത്രമൊഴിക്കാന്‍ തോന്നിയാലും , അതിനായി വാഷ് റൂമില്‍ പോയാലും വേണ്ടതിലും ഏറെ സമയം എടുക്കുന്ന ചിലരുണ്ട്. മൂത്രമൊഴിക്കാന്‍ തുടങ്ങാനുള്ള ഈ താമസത്തെ ഹെസിസ്റ്റന്‍സി എന്നാണു വിളിക്കുന്നത്. സാധാരണ ഗതിയിലായി പ്രായമായവരിലാണ് ഇത്തരത്തില്‍ ഹെസിസ്റ്റന്‍സി കാണുന്നത്.

പ്രോസ്റ്റെറ്റ് രോഗങ്ങളുടെ തുടക്കമാണ് ഈ ലക്ഷണം എന്ന് കാണാം. നേരത്തെ പ്രായമായവരില്‍ മാത്രം അധികമായി കണ്ടിരുന്ന പ്രോസ്റ്റെറ്റ് രോഗങ്ങള്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ധാരാളമായി കാണുന്നു എന്നതിനാല്‍ ഈ ലക്ഷണത്തെ അവഗണിക്കാന്‍ പാടില്ല. എത്രയും വേഗം ഒരു യൂറോളജി വിദഗ്ദനെ കാണുക. നേരത്തെ കണ്ടെത്തിയാൽ ഭേദപ്പെടാൻ ഉള്ള  സാധ്യത ഏറെയാണ് ഈ രോഗത്തിന്. വൈകി  കണ്ടെത്തിയാൽ പോലും ചികിത്സകൾ കൊണ്ട് വർഷങ്ങളോളം ജീവിക്കാൻ സാധിക്കുന്ന ഒരു രോഗവുമാണ് ഇത് . പ്രോസ്റ്റേറ്റ്  വീക്കം അഥവാ BPH ന്റെ ലക്ഷണങ്ങൾ ഉള്ളവർ ഒരു യൂറോളജി ഡോക്ടറുടെ സഹായത്തോടെ PSA പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )