കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്. ഛര്‍ദ്ദി, ഓക്കാനം, മൂത്രത്തില്‍ രക്തം കാണപ്പെടുക, ചുവപ്പ്/ പിങ്ക്/ ബ്രൌണ്‍ നിറങ്ങളില്‍ മൂത്രം പോവുക, മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന പുകച്ചില്‍, ബുദ്ധിമുട്ട്  തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.

രോഗം നിര്‍ണ്ണയിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഇന്ന് നിലവിലുണ്ട്. ബ്ലഡ് ടെസ്റ്റ്‌, യൂറിന്‍ ടെസ്റ്റ്‌, കിഡ്നി ഫംഗ്ഷന്‍ ടെസ്റ്റ്‌, ഇതെല്ലാം ടെസ്റ്റുകളില്‍ ചിലതാണ്. വലിയ സ്റ്റോ ണുകള്‍ കിഡ്നിയില്‍ രൂപപ്പെട്ടാല്‍ മാത്രമേ ഇവ പൊടിച്ചോ, സര്‍ജറിയിലൂടെയോ നീക്കം ചെയ്യേണ്ടതായി വരികയുള്ളു. ധാരാളം വെള്ളം കുടിച്ചാല്‍ ചെറിയ സ്റ്റോണുകളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സാധിക്കും.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  )