ഏതൊരു ആശുപത്രിയിലെയും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കഠിനമായ വയറുവേദനക്കാരില്‍ വലിയൊരു പങ്ക്‌ മൂത്രാശയ കല്ലുകള്‍ മൂലമുള്ളവയായിരിക്കും. മൂത്രനാളിയിൽ കാണുന്ന ഘനമേറിയ വസ്തുക്കൾക്കാണ് മൂത്രത്തിൽ കല്ല് എന്നു പൊതുവേ പറയുന്നത്. സാധാരണയായി ഇവ വൃക്കയിൽ രൂപപ്പെടുകയും മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ എത്തി വലുതാവുകയും ചെയ്യുന്നു. കല്ലിന്റെ സ്ഥാനമനുസരിച്ച് ഇവയെ വൃക്കയിലെ കല്ല്, മൂത്രനാളിയിലെ കല്ല്, മൂത്രസഞ്ചിയിലെ കല്ല് എന്നിങ്ങനെ വിളിക്കുന്നു. നഗ്നനേത്രങ്ങൾക്കു കാണാൻ വയ്യാത്തത്ര ചെറുതു മുതൽ 2.5 സെന്റിമീറ്ററോളം വലുപ്പമുള്ളത്ര കല്ലുകളുണ്ട്. സ്റ്റാഗ്ഹോൺ എന്നറിയപ്പെടുന്ന ചില കല്ലുകൾ വൃക്കയുടെ പ്രധാന ശേഖരണ അറ മുഴുവൻ തിങ്ങിനിറയുന്നത്ര വലുതായിരിക്കും.

സര്‍വ്വസാധാരണമായ ഒരു അസുഖം ആണെങ്കില്‍ പോലും പലപ്പോഴും ഇത്തരം രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പലരും വേദന വരുമ്പോള്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി , തല്ക്കാലം വേദന ശമിക്കുന്നതോടെ പിന്നെ അതിനെ കുറിച്ച് അശ്രദ്ധരാവുകയാണ് പതിവ്. എന്നാല്‍ ഇത്തരം അശ്രദ്ധക്ക് ഒരു പക്ഷെ കൊടുക്കേണ്ടി വരുന്ന വില സ്വന്തം കിഡ്നി തന്നെ ആയേക്കാം. വേണ്ട വിധത്തിലുള്ള പരിശോധനകളിലൂടെ ഭൂരിഭാഗം കല്ലുകളുടെയും പുറകിലെ കാരണം കണ്ടെത്താന്‍ കഴിയുകയും പിന്നീട് കല്ലുകള്‍ രൂപപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ചികിത്സയും എടുക്കാനും കഴിയും. വേദന മാറുന്നതോടെ ചികിത്സ അവസാനിപ്പിക്കുമ്പോള്‍ അതിനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത് .

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)