സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്‌നിഗ്ധത അഥവ വഴുവഴുപ്പ് നൽകുന്നത്. വഴുവഴുപ്പില്ലെങ്കിൽ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ സ്‌നിഗ്ധത കുറയാം.
ആരോഗ്യവതികളായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂർവ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താൽപര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിർബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാണ്. ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോർമോണുകളുടെ പ്രവർത്തനത്തിൽ കുറവുണ്ടാകുന്നതുമൂലം യോനിയിൽ സ്‌നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ, ഹോർമോൺ ചികിത്സ എന്നിവ നൽകാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.
0 Comments