പുരുഷലിംഗം ഉദ്ധരിക്കുമ്പോൾ അഗ്രചർമം തടസ്സമില്ലാതെ പുറകോട്ട് മാറേണ്ടതാണ്. കുട്ടി ജനിക്കുമ്പ‍ോൾ തന്നെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുകയാണെങ്കിൽ ഈ ജന്മസിദ്ധമായ വൈകല്യം മനസ്സിലാക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ജനനസമയത്ത് ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിലും കൗമാരപ്രായത്തിൽ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ബാല്യത്തിലോ, കൗമാരകാലത്തോ, അഗ്രചർമത്തിന്റെ ഉൾഭാഗത്ത് അണുബാധ ഉണ്ടായാലും അഗ്രചർമം പുറകോട്ട് മാറ്റാൻ സാധിക്കാതെ ഒട്ടിപ്പിടിച്ച് ഇരിക്കുന്ന അവസ്ഥ ഉണ്ട‍ായേക്കാം. വൈകല്യം മനസ്സിലാക്കിയാൽ കഴിയുന്നതും വേഗത്തിൽ ഒരു സർജനെ കാണണം. വളരെ ലഘുവായ ഒരു ഒാപ്പറേഷനിലൂടെ ഈ വൈകല്യം മാറ്റിയെടുക്കാം.

 ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് )