നിരാശരായിരിക്കും അവർ..നിരാശയുടെ മൂലകാരണം അറിഞ്ഞിരിക്കുമ്പോൾ പോലും മറ്റാരുമായും അത് ചർച്ച ചെയ്യാൻ കഴിയാതെ ഉൾവലിഞ്ഞു പോകുന്നവർ. ശീഘ്ര സ്ഖലനം മൂലം നിരാശാബോധവുമായി ജീവിക്കുന്ന നിരവധി പുരുഷന്മാരുണ്ട്.
നിശ്ചയമായും പുരുഷനെ മാത്രം ബാധിക്കുന്ന ഒന്നല്ല ശീഘ്ര സ്ഖലനവും അതിന്റെ പ്രത്യാഘാതവും.

അവരുടെ പങ്കാളികളിൽ ഉളവാക്കുന്ന ലൈംഗീക അസംപ്തൃപ്തി ദാമ്പത്യ കലഹങ്ങൾക്കും വഴിവെക്കാം.ജീവിത പങ്കാളിയെ ലൈംഗീകമായി തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന തോന്നൽ , ലൈംഗീക ബന്ധത്തോട് വിരക്തി സൃഷ്ടിക്കാനും അത്തരം ഒരു സാഹചര്യം ഒഴിവാക്കും വിധം ഉൾവലിയാനും ഇടയാക്കുകയും ചെയ്യുന്നുണ്ട്.

ശീഘ്രസ്ഖലനം പുരുഷന്മാരിൽ ആത്മവിശ്വാസക്കുറവും അപകർഷതാ ബോധവും ഉണ്ടാക്കും. കൂടാതെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസീക പ്രശ്‌നങ്ങൾക്കും കാരണമാകും. ഇത്തരത്തിലുള്ള മാനസീക പ്രശ്‌നങ്ങൾ ജീവിതത്തിന്റെ മറ്റു മേഖലകളിലും പ്രതിഫലിക്കുകയും ജീവിത പങ്കാളിയുമായുള്ള അകൽച്ചയ്ക്ക് കാരണമാകുകയും ചെയ്യും..കിടപ്പുമുറിയുടെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുക്കി വെക്കാവുന്ന ഒന്നല്ല ശീഘ്ര സ്ഖലനം. അത് കുടുംബത്തിന്റെ അടിവേര് പിഴുതു തുടങ്ങുംമുൻപേ സമയം കളയാതെ ഫലപ്രദമായ ചികിത്സയ്ക്ക് വിധേയനാകുക.