സ്വകാര്യഭാഗങ്ങളും കൈകളും നന്നായി കഴുകിയ ശേഷം വേണം മൂത്ര പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ. അല്ലെങ്കില‍്‍ പുറത്തു നിന്നുള്ള മറ്റ് അണുക്കൾ മൂത്രത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് പരിശോധന ഫലത്തെ ബാധിക്കും.

‘മിഡ് സ്ട്രീം സാംപിളാണ്’ എടുക്കേണ്ടത്. മൂത്രം ഒഴിച്ചു തുടങ്ങി, അൽപം മൂത്രം പോയശേഷം അണുവിമുക്തമാക്കിയ കുപ്പിയിലേക്ക് സാംപിൾ ശേഖരിക്കുക.    പലപ്പോഴും പ്രമേഹത്തിനു മുന്നോടിയായി യൂറിനറി ഇൻഫെക്‌ഷൻ വരാറുണ്ട്. അതുകൊണ്ട് വർഷത്തിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

യൂറിൻ പരിശോധനയിൽ അണുക്കളുടെ സാമീപ്യം ഇല്ലാതിരുന്നിട്ടും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിലും മരുന്നുകൾ കഴിച്ചിട്ടും രോഗം മാറുന്നില്ലെങ്കിലും മറ്റ് വിശദ പരിശോധനകൾ നടത്തണം. ട്യൂബർകുലോസിസ്, മൂത്രനാളിയിലെ കാൻസർ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാകാമിത്.