എല്ലാ പഴുപ്പും മൂത്രത്തിലെ ഇന്‍ഫെക്ഷന്‍ കൊണ്ടാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം.പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്. ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, എന്നാല്‍ മൂത്രം കള്‍ച്ചര്‍ ചെയ്തു നോക്കുമ്പോള്‍ ഇന്‍ഫെക്ഷനും ബാക്ടീരിയയും കാണണം എന്നില്ല.
ബാക്ടീരിയയോട് കൂടിയ ഇന്ഫെക്ഷനെ ആണ് സാധാരണയായി യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. യൂറിനറി ഇന്‍ഫെക്ഷന്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കണം. സാധാരണ ഇന്‍ഫെക്ഷന്‍ പോലെയല്ല യൂറിനറി ഇന്‍ഫെക്ഷന്‍. മരുന്നുകള്‍ യൂറിനറി ട്രാക്ടില്‍ എത്തിച്ചേരാന്‍ സമയം എടുക്കുന്നതിനാല്‍ വേഗത്തില്‍ തന്നെ രോഗമുക്തി ഉണ്ടാകുക സാധ്യമല്ല. മാത്രമല്ല, തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചാല്‍ മാത്രമേ പൂര്‍ണമായും രോഗമുക്തി ഉണ്ടാകുകയുള്ളൂ. യൂറിനറി ട്രാക്ടിലും യൂറിത്രയിലും പ്രോസ്റ്റേറ്റിലും ചെറിയ ചെറിയ മടക്കുകള്‍ ഉണ്ടാകും. ഇവിടെയെല്ലാം ബാക്ടീരിയ അടിഞ്ഞിരിക്കും. ചെറിയ ഡോസില്‍ ദീര്‍ഘകാലം ആന്റി ബയോടിക്സ് മരുന്ന് കഴിച്ചെങ്കില്‍ മാത്രമേ ഈ ബാക്ടീരിയകള്‍ പൂര്‍ണമായും ഇവിടെ നിന്നെല്ലാം പോകൂ.




0 Comments