മൂത്രത്തിലെ പഴുപ്പ് ഇന്‍ഫെക്ഷന്‍ കൊണ്ട് മാത്രമാകണമെന്നില്ല. അണുബാധ ഉണ്ടാകാതെയും മൂത്രത്തില്‍ പഴുപ്പ് കാണപ്പെടാം. പൈയൂറിയ എന്നാണു ഈ സാഹചര്യത്തിന് പറയുന്നത്.

ഉദാഹരണത്തിന് മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ പഴുപ്പ് ഉണ്ടാകും, എന്നാല്‍ മൂത്രം കള്‍ച്ചര്‍ ചെയ്തു നോക്കുമ്പോള്‍ ഇന്‍ഫെക്ഷനും ബാക്ടീരിയയും  കാണണം എന്നില്ല. ബാക്ടീരിയയോട് കൂടിയ ഇന്ഫെക്ഷനെ  ആണ്  സാധാരണയായി യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. 

യൂറിനറി ഇന്‍ഫെക്ഷന്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കണം. സാധാരണ ഇന്‍ഫെക്ഷന്‍ പോലെയല്ല യൂറിനറി ഇന്‍ഫെക്ഷന്‍. മരുന്നുകള്‍ യൂറിനറി ട്രാക്ടില്‍ എത്തിച്ചേരാന്‍ സമയം എടുക്കുന്നതിനാല്‍ വേഗത്തില്‍ തന്നെ രോഗമുക്തി ഉണ്ടാകുക സാധ്യമല്ല. മാത്രമല്ല, തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചാല്‍ മാത്രമേ പൂര്‍ണമായും രോഗമുക്തി ഉണ്ടാകുകയുള്ളൂ. 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)