നാലര വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇത് വരെ ആയിട്ടും ലൈംഗീക ബന്ധം നടന്നിരുന്നില്ല.ഈ കാര്യം മാതാപിതാക്കളോടോ ബന്ധുക്കളോടോ പറയാനുള്ഉള ധൈര്യം ഉണ്ടായിരുന്നില്ല . മാനസികമായി വളരെ സമ്മര്‍ദ്ദത്തിലായിരുന്നു.

ഒന്നിലും പൂര്‍ണമായും ശ്രദ്ധ ചെലുത്താന്‍ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇനി ഇതു നടക്കുമോ എന്നായിരുന്നു ചിന്ത മുഴുവന്‍. ലൈംഗീക ബന്ധത്തിന് ശ്രമിക്കുമ്പോഴൊക്കെ ഭയവും ടെന്‍ഷനും വരും. പല പല രോഗങ്ങള്‍ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വീടിനു തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോള്‍ അവര്‍ ഫിംഗര്‍ കൊണ്ട് ടെസ്റ്റ് ചെയ്തു പ്രോബ്ലം ഒന്നും ഇല്ല എന്ന് പറഞ്ഞു. ഇതുകൂടാതെ അവര്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തി. ഭര്‍ത്താവ് എന്നെ ഉപേക്ഷിക്കും , ഒരു ഭര്‍ത്താവിനും വെയിറ്റ് ചെയ്യാന്‍ താല്പര്യം ഇല്ല എന്നും എത്രയും വേഗം മാറാന്‍ നോക്കിക്കോളൂ എന്നും കൂടി ഡോക്ടര്‍ പറഞ്ഞു.

അതോടുകൂടി ഡോക്ടറെ കാണാന്‍ പോലും ഭയമായി എനിക്ക്. മുഴുവന്‍ വട്ടായ ഒരു അവസ്ഥ. എന്‍റെ പിജി പഠനം നടക്കുക കൂടിയായിരുന്നു അപ്പോള്‍ . ഇതിനിടയില്‍ എന്‍റെ ഒരു സുഹൃത്തായ , കൊച്ചിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ചേച്ചി , എനിക്ക് ഡോ. പ്രമോദുസ് ഇന്‍സ്റ്റിട്ട്യൂട്ടിനെ കുറിച്ചു പറഞ്ഞു തന്നു. ഞങ്ങള്‍ ഡോക്ടറെ കണ്ടു. ഡോക്ടര്‍ കുറച്ചു ടെസ്റ്റുകള്‍ പറഞ്ഞു. ഞങ്ങള്‍ അതു ചെയ്തില്ല. മാതാപിതാക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ വലിയ താല്പര്യം കാട്ടിയില്ല. ചികിത്സയുടെ ചെലവ് , പഠനം മുടങ്ങുന്ന കാര്യം എല്ലാം ഉള്ളില്‍ കിടന്നതുകൊണ്ടു പിന്നെ അത് തുടര്‍ന്നില്ല. എല്ലാവരും ഗൈനക്കോളജിസ്റ്റിനെ കാണാനായിരുന്നു അപ്പോഴും പറഞ്ഞിരുന്നത്.

പ്രമോദ് ഡോക്ടറെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് എന്‍റെ പ്രോബ്ലം പരിഹരിക്കാന്‍ സാധിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷേ തിരിച്ചുവരാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നെയും നാളുകള്‍ കഴിഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. ആദ്യ തവണ അവര്‍ എന്നോട് ഒറ്റയ്ക്ക് കുറെ സംസാരിച്ചു. പക്ഷേ വീട്ടില്‍ എത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഒരു വര്ഷം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും ആ ഡോക്ടറെ തന്നെ കണ്ടു. അവര്‍ കുറച്ചു മരുന്നുകളൊക്കെ തന്നു. അതൊന്നും വര്‍ക്ക് ആയില്ല.

എനിക്ക് എല്ലാം കൂടി തലക്കു വയ്യാത്തപോലെ ഒക്കെ ആയി തുടങ്ങി. ഇനി ഇതില്‍ നിന്നും എനിക്ക് രക്ഷപെടാന്‍ കഴിയില്ല എന്ന് ചിന്തിച്ചു ചിന്തിച്ചു വല്ലാത്ത ഒരു അവസ്ഥ. വീട്ടിലുള്ളവരുടേയും ബന്ധുക്കളുടേയും എല്ലാവരുടെയും ചോദ്യങ്ങള്‍ . ജീവിതം ആസ്വദിക്കാനായി കുഞ്ഞു വേണ്ട എന്ന് വെക്കുന്നതാണോ, കുഞ്ഞിനെ നോക്കാന്‍ കഴിയില്ലാത്തതു കൊണ്ടാണോ എന്ന് വേണ്ട ഇനി കേള്‍ക്കാന്‍ ഒന്നും ഇല്ല ബാക്കി. ഞങ്ങള്ക് ഒന്നിലും ഒരു രീതിയിലും സമാധാനം കിട്ടാത്ത അവസ്ഥയായി . ഒരു ഗൈനക്കോളജിസ്റ്റിനു എന്‍റെ പ്രോബ്ലം മാറ്റാന്‍ പറ്റില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമയത്തു എന്‍റെ ഒരാളുടെ നിര്‍ബന്ധം കൊണ്ട് മാത്രം ഡോ പ്രമോദിനെ കാണാന്‍ ഞങ്ങള്‍ വീണ്ടും എത്തി.

ഡോക്ടര്‍ പറഞ്ഞ ടെസ്റ്റുകള്‍ നടത്തി. എനിക്ക് ഒരു സര്ജറിയും നടത്തി. അതിനുശേഷം 11 ദിവസം ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ഹോസ്പിറ്റലില്‍ തങ്ങി . ഡോക്ടറും സിമി സിസ്റ്ററും പറഞ്ഞു തന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്തു. പതുക്കെ പതുക്കെ റിസള്‍ട്ട് വന്നു തുടങ്ങി. ഞങ്ങള്ക് തന്നെ ആകെ അത്ഭുതം ആയിരുന്നു അത്. ഒന്നര ആഴചയ്ക്കു ശേഷം ഞങ്ങള്‍ ആദ്യമായി ആശുപത്രിയില്‍ വെച്ച് ആദ്യമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചു.

ഒരിക്കലും ഇനി നടക്കില്ല എന്ന് വിചാരിച്ച ഒരു കാര്യം ഞങ്ങള്‍ക്ക് സാധിച്ചല്ലോ എന്ന് ഓര്‍ത്തു കരഞ്ഞു പോയി. സന്തോഷം കൊണ്ട്. ഞങ്ങളെ ഇതിനുവേണ്ടി സഹായിച്ചത് ഡോ. പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷം ആയിരുന്നു. ഒരു ടെന്‍ഷനും തരാതെയുള്ള അന്തരീക്ഷവും , ബാക്കി സ്റ്റാഫുകളും ഒക്കെ . വീട്ടില്‍ നിന്ന ഫീല്‍ ആയിരുന്നു ആ 11 ദിവസവും. റൂംപോലും ഹോംലി ഫീല്‍ നല്‍കുന്നതായിരുന്നു . വളരെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഇവിടെ നിന്നും പോവുന്നത്. ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ഈ ആശുപത്രിയുടെ സര്‍വീസ് ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടറിനും സിമി സിസ്റ്ററിനും ബാക്കി എല്ലാ സ്റ്റാഫ് കള്‍ക്കും നന്മകള്‍ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

പാര്‍വതി വരുണ്‍.