സ്ഥിരമായി മൂത്രം പിടിച്ചു വെച്ചാല്‍ യൂറിന്‍ ബ്ലാഡറിന് മൂത്രം പിടിച്ചു വെക്കാനുള്ള ശേഷിയും ചുരുങ്ങാനുള്ള പവറും ഇലാസ്റ്റിസിറ്റിയും കുറയും. ഇത്തരക്കാര്‍ പിന്നീട് മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണമായും മൂത്ര സഞ്ചി ഒഴിയില്ല, കുറച്ചു കെട്ടി കിടക്കും . ഇത് പിന്നീട് യൂറിനറി ഇന്‍ഫെക്ഷന്‍ ആയി പരിണമിക്കും.
ഇന്‍ഫെക്ഷന്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മൂത്രം പിടിച്ചു വെക്കാതെ ഒഴിക്കുക ,
മൂത്രമൊഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് നന്നായി ഗുഹ്യഭാഗങ്ങള്‍ കഴുകുക,
ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റുക, കഴുകി വെയിലില്‍ ഉണക്കി ഉപയോഗിക്കുക
ഗുഹ്യ ഭാഗങ്ങളില്‍ സോപ്പ് മിതമായി ഉപയോഗിക്കുക .
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)
0 Comments